Dhanam public
[search 0]
Download the App!
show episodes
 
A podcast by Dhanam (in Malayalam) on business strategies and tactics to grow your business in challenging times. The podcast is based on the articles written by noted trainer and author, Dr. Sudheer Babu in Dhanam Business Magazine.
  continue reading
 
Loading …
show series
 
ഒരു ടെലിവിഷന്‍ ചാനല്‍ അവരുടെ സ്റ്റുഡിയോ അവര്‍ ഉപയോഗിക്കാത്ത സമയത്ത് മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?. എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. വാടകക്കെടുക്കുന്നവര്‍ക്ക് സ്റ്റുഡിയോയും അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കാം. ടെലിവിഷന്‍ ചാനലിന് വരുമാനം ലഭിക്കുകയും ഉപഭോക്താക്കള്‍ക്ക് വലിയൊരു മൂലധന നിക്ഷേപം ഇല്ലാതെയും കാര്യം കാണാം. രണ്ടുകൂട…
  continue reading
 
ബിസിനസിലെ ചെലവുകളില്‍ സംരംഭകന്റെ നിരന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. ഓരോ ചെലവും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. അനാവശ്യ ചെലവുകള്‍ ഇല്ലാതെയാക്കുകയും ചെലവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതോടെ ബിസിനസില്‍ നിന്നും പുറത്തേക്ക് പോകുന്ന പണത്തിന്റെ തോത് കുറയ്ക്കാന്‍ സാധിക്കും. ഇത് ബിസിനസിനെ കൂടുതല്‍ ശക്തിപ്പെടുത്തും. ലാഭനഷ്ട കണക്കുകളുടെ കളിയിലല…
  continue reading
 
ബിസിനസുകള്‍ മുന്നോട്ടു വെക്കുന്ന മൂല്യത്തെക്കുറിച്ചുള്ള വാഗ്ദാനമാണ് ബിസിനസിന്റെ വിജയം നിശ്ചയിക്കുന്ന തന്ത്രം. ഉപഭോക്താക്കളുടെ മനസ്സറിയുന്ന ബിസിനസുകള്‍ എന്ത് മൂല്യമാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി തിരിച്ചറിയുന്നു. ഞങ്ങളുടെ മൂല്യം ഇതാണ് എന്ന കേവലമായ വാഗ്ദാനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതല്ല അത് പ്രാവര്‍ത്തികമാക്കുന്നിടത്താണ് ബിസിനസുകള്‍ വി…
  continue reading
 
വലിയ റിസ്‌കില്ലാതെ ബിസിനസ് വിജയിപ്പിക്കാനുള്ള മാര്‍ഗം തേടുന്ന സംരംഭകനാണോ നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന തന്ത്രമാണ് ഫ്രാഞ്ചൈസിംഗ് (Franchising). അതായത് മറ്റുള്ളവരുടെ പങ്കാളിത്തത്തോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നു. ഇതില്‍ താരതമ്യേന റിസ്‌ക് കുറവാണ്, നിക്ഷേപവും കുറവ് മതി. ബിസിനസിലേക്ക് പങ്കാളികള്‍ നിക്ഷേപിക്കും…
  continue reading
 
റീറ്റയില്‍ ഷോപ്പുകളുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുന്ന ഒന്നാണ് സ്വന്തം പ്രൈവറ്റ് ലേബല്‍ (Private Label) ഉല്‍പ്പന്നങ്ങള്‍. മറ്റ് ബ്രാന്‍ഡുകള്‍ വില്‍ക്കുന്നതിനെക്കാള്‍ ലാഭം സ്വന്തം ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ നിന്നും അവര്‍ നേടുന്നു. പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വിഹിതം കൂട്ടുക എന്നതാണ് തന്ത്രം. സ്വന്തം റീറ്റയില്‍ ഷോപ്പുകള്‍ സ്വ…
  continue reading
 
നിങ്ങൾ ഒരു റെസ്റ്റോറന്റിലേക്ക് എത്തുകയാണ്. റസ്റ്റോറന്റിനകത്തേക്ക് കയറി ഒരു സ്ഥലത്തിരുന്ന് നിങ്ങള്‍ നോക്കുന്നു; എവിടെയാണ് വെയ്റ്റര്‍? കണ്ണുകള്‍ തിരഞ്ഞു. അപ്പോഴതാ നിങ്ങളെ അതിശയിപ്പിച്ച് കൊണ്ട് ഒരു റോബോട്ട് നിങ്ങളുടെ സമീപത്തെത്തുന്നു. റോബോട്ട് നിങ്ങളെ അഭിവാദ്യം ചെയ്യുന്നു, നിങ്ങളോട് ഭക്ഷണം എന്ത് വേണമെന്ന് ചോദിക്കുന്നു. നിങ്ങള്‍ക്ക് കൗതുകം. നിങ്ങള്‍ കൊ…
  continue reading
 
നിങ്ങള്‍ ഈ തയ്യല്‍ക്കാരനെ ശ്രദ്ധിക്കൂ. അയാള്‍ സാധാരണ ഒരു തയ്യല്‍ക്കാരനല്ല. നിങ്ങളുടെ മനസ്സിലുള്ള വസ്ത്രത്തെക്കുറിച്ച് അയാളോട് സംസാരിക്കൂ. അത് ഡിസൈന്‍ ചെയ്ത്, തയ്ച്ച് അയാള്‍ നിങ്ങള്‍ക്ക് തരും. യഥാര്‍ത്ഥത്തില്‍ ആ വസ്ത്രം ഡിസൈന്‍ ചെയ്യുന്നത് ഉപഭോക്താവായ നിങ്ങള്‍ തന്നെയാണ്. നിങ്ങളുടെ മനസിലുള്ള ആഗ്രഹങ്ങള്‍ക്കനുസരിച്ച് വസ്ത്രം തുന്നുക മാത്രമാണ് തയ്യല്‍ക്…
  continue reading
 
യഥാര്‍ത്ഥ നിര്‍മാതാക്കള്‍ 'കത്തി' വില വാങ്ങുമ്പോള്‍ പോക്കറ്റിന് താങ്ങാവുന്ന വിലയില്‍ അതേ പോലെയുള്ള ഉല്‍പ്പന്നം മറ്റൊരു വിപണിയില്‍ ലഭ്യമാകുന്നു. ഇവിടെയാണ് ആഫ്റ്റര്‍ മാര്‍ക്കറ്റിന്റെ പ്രസക്തി.By Dhanam
  continue reading
 
കൂട്ടി വില്‍ക്കുന്ന തന്ത്രം എങ്ങനെയാണ് നിങ്ങളുടെ ബിസിനസില്‍ പ്രാവര്‍ത്തികമാക്കാനാകുക, കേള്‍ക്കാംBy Dhanam
  continue reading
 
ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങള്‍ റീല്‍ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴതാ നിങ്ങള്‍ ഇഷ്ടപ്പെടുന്ന, പിന്തുടരുന്ന ഇന്‍ഫ്‌ളുവന്‍സര്‍ ഒരു ഉല്‍പ്പന്നത്തെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങള്‍ അത് ശ്രദ്ധയോടെ കേള്‍ക്കുന്നു. ആ ഉല്‍പ്പന്നത്തെക്കുറിച്ച് ഇന്‍ഫ്‌ളുവന്‍സര്‍ പറയുന്ന നല്ല അഭിപ്രായം നിങ്ങളെ ആകര്‍ഷിക്കുന്നു. അയാള്‍ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയ്ത് ന…
  continue reading
 
നിങ്ങള്‍ വിദേശ രാജ്യത്തേക്ക് പറക്കുകയാണ്. എയര്‍പോര്‍ട്ടില്‍ നിന്ന് ലക്ഷ്യ സ്ഥാനത്തിലേക്ക് പോകാനൊരു ടാക്‌സി വേണം. പ്രാദേശിക ടാക്‌സി സേവനമോ എയര്‍പോര്‍ട്ട് ടാക്‌സി സേവനമോ തേടാതെ നിങ്ങള്‍ ഊബര്‍ (Uber) ടാക്‌സി ലഭ്യമാണോ എന്ന് നോക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷനില്‍ ടാക്‌സി ഓര്‍ഡര്‍ ചെയ്യുന്നു. ടാക്‌സി അതാ എത്തിച്ചേരുന്നു, നിങ്ങള്‍ സന്തോഷത്തോടെ യാത്ര തുടരുന്ന…
  continue reading
 
കമ്പനികള്‍ അവരുടെ വിതരണ ശൃംഖലയില്‍ നിന്നും ഇടനിലക്കാരെ മുഴുവന്‍ ഒഴിവാക്കി ബ്രാന്‍ഡും കസ്റ്റമറും തമ്മിലുള്ള നേരിട്ടുള്ള ഇടപാടിന് പ്രാധാന്യം നല്‍കുന്ന രീതിയാണ് ചാനല്‍ സ്ട്രാറ്റജി എന്നു പറയുന്നത്. ഈ സ്ട്രാറ്റജിയില്‍ ഓണ്‍ലൈന്‍ പോലുള്ള മാര്‍ഗങ്ങളോ നേരിട്ടുള്ള ഔട്ട്‌ലെറ്റുകള്‍ വഴിയോ ആയിരിക്കും കമ്പനി ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക.…
  continue reading
 
8.2 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ആകര്‍ഷക പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം. ത്രൈമാസത്തിലും വാര്‍ഷികാടിസ്ഥാനത്തിലും നേട്ടം ലഭിക്കുന്ന തരത്തില്‍ പദ്ധതിയില്‍ ചേരുമ്പോള്‍ തന്നെ പലിശ എങ്ങനെ വേണമെന്ന് സെറ്റ് ചെയ്യാം. എന്നാല്‍ നവംബര്‍ ഏഴിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം 7 മാറ്റങ്ങ…
  continue reading
 
നിങ്ങള്‍ ഒരു ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും സണ്‍ഗ്ലാസ് വാങ്ങുന്നു. പിന്നീട് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ നിങ്ങള്‍ തുടര്‍ച്ചയായി പലതരത്തിലുള്ള സണ്‍ഗ്ലാസിന്റെ പരസ്യങ്ങള്‍ കാണുന്നു. നിങ്ങളുടെ അഭിരുചിക്കൊത്ത ഉല്‍പ്പന്നം നിങ്ങളുടെ മുന്നിലേക്ക് തുടര്‍ച്ചയായി എത്തുകയാണ്. നിങ്ങളൊരു ഷൂസ് വാങ്ങുകയാണ് എന്ന് വിചാരിക്കുക. അതിനോട് ബന്ധപ്പെടുത്തി വാങ്ങാവുന്ന മറ്റ് ഉല…
  continue reading
 
ഇന്‍ഷുറന്‍സുകളെ പരിഗണിക്കാതെ സാമ്പത്തിക ആസൂത്രണം പൂര്‍ണമാകുകയില്ല. പ്രത്യേകിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. എന്നാൽ ഉയർന്ന പ്രീമിയം ആയാൽ എന്ത് ചെയ്യും, പോഡ്കാസ്റ്റ് കേൾക്കൂBy Dhanam
  continue reading
 
ജിയോ നെറ്റ്‌വര്‍ക്ക് ഉപയോക്താക്കളെ നേടിയെടുത്തത് പ്രൈസ് ലീഡലര്‍ഷിപ്പ് തന്ത്രത്തിലൂടെയാണ്. ജിയോ വിപണിയിലേക്ക് എത്തിയത് റിലയന്‍സ് എന്ന വലിയൊരു കമ്പനിക്ക് കീഴില്‍ ആണെങ്കിലും ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത് അതിന്റെ പ്രാരംഭകാല ഓഫര്‍ വഴിയാണ്. സിം എടുക്കുന്നവര്‍ക്കും മറ്റ് കണക്ഷനുകളില്‍ നിന്നും പോര്‍ട്ട് ചെയ്യുന്നവര്‍ക്കും സൗജന്യ പാക്കേജായി ഇന്റര്‍…
  continue reading
 
നികുതി വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള ലിമിറ്റിനപ്പുറം പണമടയ്ക്കുമ്പോഴോ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു തുക കിഴിക്കുമ്പോഴോ ആണ് ടിസിഎസ്. പോഡ്‌കാസ്റ്റ് കേൾക്കാംBy Dhanam
  continue reading
 
അസംസ്‌കൃത വസ്തുക്കള്‍ക്കും പ്രവര്‍ത്തനച്ചെലവിനുമായി വലിയ മുടക്കുമുതല്‍ വേണ്ടി വരുന്ന സംരംഭങ്ങള്‍ക്ക് ഈ തന്ത്രം പയറ്റാം. കേള്‍ക്കാം, ഡോ. സുധീര്‍ ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങളില്‍ 84-ാമത്തെ BUSINESS STRATEGYBy Dhanam
  continue reading
 
100 ബിസിനസ് തന്ത്രങ്ങള്‍ വിവരിക്കുന്ന ബിസിനസ് സ്ട്രാറ്റജീസ് പോഡ്കാസ്റ്റില്‍ ഇന്ന് 83ാമത്തെ തന്ത്രം, എതിരാളികളെ കൈവശപ്പെടുത്തല്‍ (Buying the Competition)By Dhanam
  continue reading
 
കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന നിരവധി പദ്ധതികള്‍ India Pots അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് 399 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന 'ഗ്രൂപ്പ് പേഴ്സണല്‍ ആക്‌സിഡന്റ് ഗാര്‍ഡ്' പോളിസി. പേര് സൂചിപ്പിക്കുന്നതു പോലെ അപകട ഇന്‍ഷുറന്‍സ് പോളിസിയാണിത്. വിശദാംശങ്ങളറിയാം…
  continue reading
 
ബ്രാന്‍ഡിന്റെ സ്ഥിരതയാണ് (Brand Consistency) ഉപഭോക്താവിനെ ബ്രാന്‍ഡിലേക്ക് ആകര്‍ഷിക്കുന്നതും ബന്ധിപ്പിക്കുന്നതും. അത് പേരോ ലോഗോയോ മെച്ചപ്പെടുത്തിയത് കൊണ്ട് മാത്രം നേടാനാകില്ല. എങ്ങനെയാണ് ബ്രാന്‍ഡ് സ്ഥിരത ബിസിനസില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. പോഡ്കാസ്റ്റ് കേള്‍ക്കൂ.By Dhanam
  continue reading
 
ഉല്‍പ്പന്നമോ സേവനമോ വില്‍ക്കാതെ മറ്റൊരു വഴിയിലൂടെ വരുമാനം സൃഷ്ടിക്കാന്‍ ഈ തന്ത്രം ഉപയോഗിച്ച് സാധിക്കും. മറഞ്ഞിരിക്കുന്ന ഈ വരുമാന മാര്‍ഗ്ഗം ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. നിങ്ങളുടെ ബിസിനസിലും ഈ വഴി പരീക്ഷിച്ച് നോക്കൂ.By Dhanam
  continue reading
 
പാരമ്പര്യമായി സമ്മാനമായി ലഭിച്ച സ്വര്‍ണമോ വിവാഹത്തിന് സമ്മാനമായി ലഭിച്ച സ്വര്‍ണമോ വാങ്ങി സൂക്ഷിച്ച സ്വര്‍ണമോ ഒക്കെയായി സ്വര്‍ണ നിക്ഷേപം പലരുടെയും കയ്യിലുണ്ടാകും. എത്രമാത്രം സ്വര്‍ണം നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയും? മാത്രമല്ല, വാങ്ങുമ്പോഴും കയ്യില്‍ സൂക്ഷിക്കുമ്പോഴും വില്‍പ്പന നടത്തുമ്പോഴും എങ്ങനെയാണ് സ്വര്‍ണത്തെ നികുതി സ്വാധീനിക്കുന്നത്…
  continue reading
 
ലോകോത്തര ബ്രാന്‍ഡുകള്‍ പ്രാവര്‍ത്തികമാക്കിയ ചില സിംപിള്‍ ബിസിനസ് ടെക്‌നിക്കുകള്‍ അവരുടെ ബ്രാന്‍ഡിന് ഏറെ ഗുണകരമായിട്ടുണ്ട്. ഇവ അടുത്ത തലത്തിലേക്ക് വളരുന്ന നിങ്ങളുടെ ബിസിനസിന് മുതല്‍ കൂട്ടായേക്കാം. അത്തരമൊരു ബിസിനസ് തന്ത്രമാണ് നൈക്കിയുടേത്. നൈക്കി തങ്ങളുടെ ന്യൂയോര്‍ക്കിലെ ബ്രാന്‍ഡ് സ്റ്റോറില്‍ അവതരിപ്പിച്ച പ്രത്യകതകള്‍ അവരുടെ ഉപയോക്താക്കള്‍ക്ക് പുതിയ…
  continue reading
 
പുതിയ തലമുറ വസ്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുക്കുന്ന കടകള്‍ ശ്രദ്ധിക്കൂ. മാക്‌സ് (Max), ട്രെന്‍ഡ്‌സ് (Trends), സുഡിയോ (Zudio), എച്ച് ആന്‍ഡ് എം (H&M)അല്ലെങ്കില്‍ മറ്റ് ബ്രാന്‍ഡഡ് ന്യൂ ജെന്‍ ഷോപ്പുകള്‍. അവര്‍ പഴയ ഇടങ്ങളില്‍ പോകാന്‍ മടിക്കുന്നു. അവരുടെ മനസ്സില്‍ ആ ഷോപ്പുകളുടെ ഇമേജ് നിങ്ങള്‍ക്കുള്ളതിലും തികച്ചും വ്യത്യസ്തമാണ്. നിങ്ങള്‍ സാരി വാങ്ങാന്‍ അവ…
  continue reading
 
ഡോ. സുധീര്‍ ബാബു എഴുതിയ 100 ബിസിനസ് സ്ട്രാറ്റജികള്‍ വിവരിക്കുന്ന പോഡ്കാസ്റ്റാണ്. ഇന്ന് 76ാമത്തെ എപ്പിസോഡില്‍ കേള്‍ക്കുന്നത് അഡ്വര്‍ട്ടൈസിംഗ് സ്ട്രാറ്റജി അഥവാ, പരസ്യ ചിത്രങ്ങള്‍ എങ്ങനെ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗിന് ഉപയോഗിക്കുന്നു(advertisement strategies) എന്നാണ്. പോഡ്കാസ്റ്റ് കേൾക്കൂ.By Dhanam
  continue reading
 
ഇന്ന് കുറച്ച് വ്യത്യസ്തമായ പേഴ്‌സണല്‍ ഫിനാന്‍സ് പോഡ്കാസ്റ്റുമായാണ് ധനം മണി ടോക്കില്‍ ഞാന്‍ എത്തിയിരിക്കുന്നത്. യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. മഴക്കാലമോ സ്‌കൂള്‍ തുറക്കലോ ഒന്നും മലയാളികളുടെ യാത്ര പോക്കിന് മങ്ങലേല്‍പ്പിച്ചിട്ടില്ല എന്നു കാണാന്‍ മൂന്നാറിലോ വാഗമണിലോ ഒന്നു പോയാല്‍ മതിയാകും. അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത് യാത്രകള…
  continue reading
 
ഓരോ ക്ലിക്കിലും നേട്ടമുണ്ടാക്കാന്‍ 'പേ പെര്‍ ക്ലിക്ക്' തന്ത്രം പ്രയോഗിക്കുന്ന ഗൂഗിള്‍ അല്ല അത് ആദ്യം വിപണിയിലേക്കിറക്കിയത്. അത് ഓവര്‍ച്യൂര്‍ എന്ന ഒരു സ്റ്റാര്‍ട്ടപ്പ് ആയിരുന്നു. എന്നാല്‍ ഈ മാര്‍ഗം കൊണ്ടുവന്ന ഓവര്‍ച്യൂറിനെ യാഹൂ ഏറ്റെടുത്തു. പക്ഷെ ആ തന്ത്രത്തെ ഏറ്റവും വലിയ പരസ്യ വരുമാനമാക്കി മാറ്റാന്‍ ഗൂഗിളിന് കഴിഞ്ഞു. ഒരു ഉല്‍പ്പന്നം ആരാണ് ആദ്യം പുറ…
  continue reading
 
മികച്ച സ്‌കോറിന് കുറുക്കുവഴികളില്ല, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ഇഎംഐ തുടങ്ങിയവ കൃത്യസമയത്ത് അടയ്ക്കുക എന്നതാണ് ആദ്യ വഴി. മറ്റ് വഴികള്‍ കേള്‍ക്കാംBy Dhanam
  continue reading
 
100 ബിസിനസ് സ്ട്രാറ്റജികള്‍ അവതരിപ്പിക്കുന്ന പോഡ്കാസ്റ്റില്‍ ഇന്ന് 74 ാമത്തെ സ്ട്രാറ്റജി, സ്ട്രറ്റീജിക് അലയന്‍സ് (Strategic Alliance) അഥവാ തന്ത്രപരമായ സഖ്യംBy Dhanam
  continue reading
 
ചെറു തുകയായി നിക്ഷേപിച്ച് മികച്ച നേട്ടം സ്വന്തമാക്കാന്‍ സഹായിക്കുന്ന നിരവധി പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുണ്ട്. ഇവയില്‍ ചിലത് നികുതി ലാഭിക്കാന്‍ സഹായിക്കുന്ന പദ്ധതികളാണ്. ഓരോ സാമ്പത്തിക വര്‍ഷവും ആദായ നികുതിയില്‍ ഇളവ് ലഭിക്കാന്‍ ഈ നിക്ഷേപ പദ്ധതികള്‍ നമ്മളെ സഹായിക്കും. ഇതുവരെ ഇവയില്‍ ചേരാത്തവര്‍ക്ക് അനുയോജ്യമായവ തെരഞ്ഞെടുത്ത് ക്കൗണ്ട് തുറക്കാവുന്നത…
  continue reading
 
നിങ്ങളുടെ ബിസിനസ് കുറച്ചു കാലങ്ങളായി മികച്ച രീതിയില്‍ മുന്നോട്ടു പോകുകയാണെന്നു കരുതുക. ഉല്‍പ്പാദനവും വിപണനവുമെല്ലാം കൃത്യമായി മുന്നോട്ടു പോകുമ്പോള്‍ പെട്ടെന്ന് ബിസിനസില്‍ ഒരു തടസ്സം നേരിടുന്നു. എവിടെയൊക്കെയോ പാകപ്പിഴകള്‍. ഉപയോക്താക്കളില്‍ നിന്ന് പരാതികള്‍ വര്‍ധിക്കുന്നു. ചിലപ്പോള്‍ ഈ പ്രതിസന്ധി സംഭവിച്ചത്, ബിസിനസിലെ സങ്കീര്‍ണത കൊണ്ടാകാം. ഇവിടെയാണ് …
  continue reading
 
ഒരു കേക്ക് ഓര്‍ഡര്‍ ചെയ്യാന്‍ ബേക്കറിയില്‍ പോകാമെന്നു വച്ചാല്‍ ഇന്ന് ബേക്കറികള്‍ക്ക് പകരം ഓരോ ഉപയോക്താവിനും അവരുടെ അഭിരുചിക്കുള്ള കേക്ക് ഉണ്ടാക്കി നല്‍കാന്‍ കേക്ക് സ്റ്റുഡിയോകള്‍ സജീവമാണ്. വിവാഹ വസ്ത്രങ്ങളും വാച്ചുകളും സാന്‍ഡലും ഷൂവും തുടങ്ങി വാഹനങ്ങളുടെ കാര്യത്തില്‍ വരെ കസ്റ്റമൈസേഷന്‍ എത്തിക്കഴിഞ്ഞു. നിങ്ങളുടെ ബിസിനസിലും കസ്റ്റമൈസേഷന്‍ കൊണ്ടുവരാം.…
  continue reading
 
നിങ്ങള്‍ക്ക് ഹോം ലോണ്‍ ഉണ്ടോ, അതുമല്ലെങ്കില്‍ ഹോം ലോണ്‍ എടുത്തു വീടു വയ്ക്കാനോ ഫ്‌ളാറ്റ് വാങ്ങാനോ പദ്ധതിയുണ്ടോ? ഹോം ലോണുകള്‍ ദീര്‍ഘകാല വായ്പകളായതിനാല്‍ തന്നെ അതിന്റെ മാസാമാസമുള്ള തിരിച്ചടവ് പലര്‍ക്കും ദീര്‍ഘകാല ബാധ്യതയായി കൂടെയുണ്ടാകും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇ.എം.ഇ ബാധ്യതയാകാതെ ലോണ്‍ അടച്ചു തീര്‍ക്കാന്‍ സാധിക്കും. അവയാണ് ഇന്നത്തെ …
  continue reading
 
തവണകളായി ചെറു തുകകള്‍ നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളെക്കുറിച്ച് നമ്മള്‍ ഇതിനു മുമ്പ് കേട്ടു. ഒരു ഡെറ്റ് ഫണ്ടില്‍ നിന്നും മ്യൂച്വല്‍ ഫണ്ടിലേക്ക് തുക മാറ്റുന്ന സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനും നമ്മള്‍ കേട്ടു. എസ്.ഐ.പിയും എസ്.ടി.പിയും കഴിഞ്ഞ് എസ്. ഡബ്ലു.പിയിലെത്തിയിരിക്കുകയാണ് നമ്മള്‍. നേരത്തെയുള്ള പോഡ്കാസ്റ്റുകള്‍ ക…
  continue reading
 
നിങ്ങളുടെ ഉല്‍പ്പന്നം ശരിയായ ഉപയോക്താക്കളിലേക്കെത്തിക്കാന്‍ ഓണ്‍ലൈനായി Sale നടത്താം, 'ഡയറക്റ്റ് സെല്ലിംഗ്'. '100 ബിസ് സ്ട്രാറ്റജീസ്' പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡ് കേള്‍ക്കാംBy Dhanam
  continue reading
 
സ്ഥിരനിക്ഷേപത്തിന് മിക്ക ബാങ്കുകളും ഇപ്പോള്‍ മികച്ച പലിശ നിരക്കാണ് നല്‍കുന്നത്. റിസ്‌ക് കുറഞ്ഞ നിക്ഷേപമെന്ന നിലയില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കും (FD) റെക്കറിംഗ് ഡെപ്പോസിറ്റിനും(RD) മികച്ച സ്വീകാര്യതയാണ് സാധാരണക്കാര്‍ക്കിടയിലുള്ളത്. ഭാവിയിലേക്ക് ഒരു തുക സുരക്ഷിതമായി ബാങ്കില്‍ സൂക്ഷിച്ചുവയ്ക്കണമെന്ന് ആഗ്രഹിച്ച് സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നവര്‍ നിരവധ…
  continue reading
 
ഓണസ്റ്റ് കമ്പനിയെ (Honest Company) പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? സാധ്യത വളരെ കുറവാണ്. എന്നാല്‍ നിങ്ങള്‍ തീര്‍ച്ചയായും ജെസിക്ക ആല്‍ബ (Jessica Alba) എന്ന അഭിനേത്രിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ജെസിക്ക ആല്‍ബയുടെ കമ്പനിയാണ് ഓണസ്റ്റ് കമ്പനി. വിഷലിപ്തമല്ലാത്ത, ശുദ്ധമായ ഹോം മെയ്ഡ് ഉല്‍പ്പന്നങ്ങളാണ് കമ്പനി വില്‍ക്കുന്നത്. ജെസിക്ക ആല്‍ബയുടെ വ്യക്തിപരമായ …
  continue reading
 
ഫിക്‌സഡ് ഡെപ്പോസിറ്റുകളെക്കാള്‍ ഏറെ ജനകീയമായ സമ്പാദ്യ പദ്ധതികളാണ് ബാങ്കുകളും പോസ്റ്റ് ഓഫീസുകളും വഴി നിക്ഷേപിക്കാന്‍ കഴിയുന്ന സ്‌മോള്‍ ഫിനാന്‍സ് സ്‌കീമുകള്‍ അഥവാ ചെറുകിട സമ്പാദ്യ പദ്ധതികള്‍. പലിശ നിരക്കുകള്‍ ഏറെ ആകര്‍ഷകമാണ് എന്നതുകൊണ്ടുമാത്രമല്ല, ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പരിരക്ഷയുമുണ്ട് എന്നതിനാല്‍ സ്‌മോള്‍ സേവിംഗ്‌സ് സ്‌കീമിന് നി…
  continue reading
 
Loading …

Quick Reference Guide