Malayalam Manorama public
[search 0]
More
Download the App!
show episodes
 
Artwork
 
കായികലോകത്തെ വിശേഷങ്ങളും വാർത്തകളും കേൾക്കാം മനോരമ സ്പോർട്സ് പോട്കാസേറ്റിലൂടെ. Lets listen to SPORTS on Manorama Online Podcast For more - https://specials.manoramaonline.com/News/2023/podcast/index.html
  continue reading
 
Loading …
show series
 
എവിടെ നോക്കിയാലും സുരക്ഷാസൈനികർ. തിരക്കേറിയ റോഡുകളിൽപോലും കനത്ത പരിശോധന. പ്രധാന റോഡുകളിലെല്ലാം വശങ്ങളിൽ ബാരിക്കേഡുകൾ Paris city in heavy security, Listen Olympics special podcast from Manorama Online. See omnystudio.com/listener for privacy information.By Manorama Online
  continue reading
 
ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം. ആതിഥേയരായ ഇന്ത്യക്ക് ഇത്തവണ കിരീടം നേടാൻ സാധിക്കുമോ? ഏഷ്യാകപ്പ്, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര എന്നിവയിലെല്ലാം ആധികാരിക വിജയം നേടിക്കൊണ്ട് മുന്നേറുന്ന ഇന്ത്യക്ക് ലോകകപ്പിലും മികവ് തുടരാനാകുമോ? ടീം ഇന്ത്യയുടെ മികവുകളും പോരായ്മകളും എന്തെല്ലാം. ലോക കപ്പിന് എത്തുന്ന മറ്റ…
  continue reading
 
ഏകദിന ലോകകപ്പിനും ഏഷ്യ കപ്പിനുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാൻ സിലക്ടർമാർക്ക് എന്നല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പോലും പറ്റുമെന്നു തോന്നുന്നില്ല. കാരണം അത്രമേൽ സങ്കീർണമാണ് ഈ വിഷയം. ശ്രേയസ് അയ്യരുടെയും കെ.എൽ. രാഹുലിന്റെയും പരുക്ക് മാറി ഫിറ്റ്നസ് റിപ്പോർട്ട് കിട്ടാൻ വേണ്ടിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനം വൈകുന്നതത്രെ. രാഹുലിനെയും…
  continue reading
 
ജഗതി ശ്രീകുമാറും മോഹൻലാലും മത്സരിച്ചഭിനയിച്ച ‘അരം പ്ലസ് അരം കിന്നരം’ സിനിമയിലെ കെ ആൻഡ് കെ ഓട്ടമൊബീൽസിന്റെ അവസ്ഥയിലാണ് ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം. എത്ര അഴിച്ചുപണിതിട്ടും സ്മൂത്ത് റണ്ണിങ് കണ്ടിഷൻ ആകാത്ത വാഹനത്തിന്റെ അതേ അവസ്ഥ! ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്നു. എന്നാൽ ഇതുവരെ ഇന്ത്യയ്ക്ക് ഒരു ടീമിനെ നിർണയിക്കാൻ സാധിച്ചിട്ടില്ല. വെസ…
  continue reading
 
ഇംഗ്ലണ്ടിന്റെ ബാസ്ബോളും ഓസ്ട്രേലിയയുടെ ക്ലാസിക് ക്രിക്കറ്റും തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമായിരുന്നില്ല ഇക്കഴിഞ്ഞ ആഷസ് പരമ്പര. ഒരുപക്ഷേ, ലോക ക്രിക്കറ്റിന്റെ ചരിത്രംതന്നെ ഈ ആഷസ് പരമ്പരയ്ക്കു മുൻപും ശേഷവും എന്ന രീതിയിൽ ഭാവിയിൽ നിർണയിക്കപ്പെട്ടേക്കാം. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ആഷസ് കിരീടം സ്വന്തമാക്കിയെങ്കിലും ഇംഗ്ലണ്ട് മണ്ണിൽ ഒരു ടെസ്റ്റ് പരമ്പ…
  continue reading
 
മഴ തടസ്സപ്പെടുത്തിയ ആഷസ് നാലാം ക്രിക്കറ്റ് ടെസ്റ്റ് തട്ടിയകറ്റിയത് ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകളെയാണ്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആഷസ് കിരീടം നിലനിർത്തിയെങ്കിലും കഥ ഇവിടെ അവസാനിക്കുന്നില്ല. ഓവലിൽ അടുത്ത ദിവസം ആരംഭിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയുമായ ടെസ്റ്റ് ഇരു ടീമുകൾക്കും ഒരുപോലെ നിർണായകം. വിജയ വഴിയിലേക്ക് തിരികെയെത്താനും ബാസ് ബോളിനെ കുറിച…
  continue reading
 
ഹെഡിങ്ലിയിൽനിന്ന് തലയുയർത്തി ഇംഗ്ലണ്ട് ടീം മടങ്ങുന്നു. ഓസ്ട്രേലിയയ്ക്ക് എതിരായ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലെ വിജയം ഇംഗ്ലണ്ടിന്റെ തിരിച്ചു വരവിന്റെ അടയാളമാണ്. ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ടെങ്കിലും ബാസ് ബോൾ കളിശൈലിയിൽ തന്നെ ബെൻസ്റ്റോക്സും സംഘവും മൂന്നാമത്തെ ടെസ്റ്റിലും ഓസ്ട്രേലിയയെ നേരിട്ടു, അതിൽ വിജയിച്ചു. ടീം പ…
  continue reading
 
ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ നേടിയ വിജയം ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തിക്കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിന്റെ നവോത്ഥാനത്തിനുതന്നെ വഴിയൊരുക്കുന്ന ഒന്നായി മാറുമെന്നു പരക്കെ പ്രശംസിക്കപ്പെട്ട ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ആക്രമണ ക്രിക്കറ്റ് ശൈലി ഓസ്ട്രേലിയയുടെ പരമ്പരാഗത ടെസ്റ്റ് ക്രിക്കറ്റ് ശൈലിക്കു മുന്നിൽ പരാജയപ്പെട്ടു. ഈ തോൽ…
  continue reading
 
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയക്ക് മുന്നിൽ വിജയം അടിയറവ് വച്ച് ഇന്ത്യ. ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയ ഈ വീഴ്ചയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചത് എന്തൊക്കെ? ഇന്ത്യൻ ക്രിക്കറ്റ് ടീം സമീപകാലത്ത് സംഭവിക്കുന്നത് എന്താണ്? മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സംസാരിക…
  continue reading
 
ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിശ്വവിജയത്തോടെ ഐപിഎൽ പതിനാറാം സീസണിനു കൊടിയിറങ്ങി. കളത്തിൽ വാണവരും വീണവരും ഒട്ടേറെ. സൂപ്പർതാര പദവിയിലേക്ക് ഉയർന്നവർ, പ്രതീക്ഷയ്ക്കൊത്ത മികവ് പുറത്തെടുക്കാൻ കഴിയാതെ പോയവർ, തുടക്കത്തിൽ ആളിക്കത്തി പിന്നീട് അണഞ്ഞുപോയവർ... ഇങ്ങനെ എത്രയെത്ര കാഴ്ചകൾ. ഒരുപക്ഷേ മഹേന്ദ്ര സിങ് ധോണിയെന്ന പേര് ഏറ്റവുമധികം മുഴങ…
  continue reading
 
ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് സീസണ് ഇതു പാതിക്കാലം. മത്സരച്ചൂടിനെ ആവേശകരമാക്കി റൺമഴ പെയ്തിറങ്ങുന്ന മത്സരങ്ങൾ. അസാധ്യമെന്നു തോന്നിക്കുന്ന ടോട്ടലുകൾ അനായാസം പിന്തുടർന്നു ജയിക്കുന്ന ടീമുകൾ. സ്വദേശി– വിദേശി വ്യത്യാസമില്ലാതെ കളം വാഴുന്ന താരങ്ങൾ... ഇന്ത്യൻ ക്രിക്കറ്റ്, ലോകം ഭരിക്കാനൊരുങ്ങുന്ന കാഴ്ചയ്ക്കു കൂടിയാണ് ഐപിഎൽ വഴിയൊരുക്കുന്നത്. ഇന്ത്യൻ ഉടമസ്ഥതയിലു…
  continue reading
 
കളിക്കാരുടെ പ്രകടനത്തിലെ നേരിയ വിശദാംശങ്ങൾ പോലും ഇഴകീറി പരിശോധിച്ച് ടീമുകൾ തന്ത്രങ്ങൾ ഒരുക്കുന്ന കാലം. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഐപിഎല്ലിന് കാണികളെയും ആരാധകരെയും വർധിപ്പിക്കാനും ആവേശം ഇരട്ടിയാക്കാനും സാധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണിത്. ഇംപാക്ട് പ്ലെയർ മുതൽ മത്സര സംപ്രേഷണത്തിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലെ നവീന സംവിധ…
  continue reading
 
ഈ സീസൺ ഐപിഎലിൽ നടക്കുന്നത് ഇന്ത്യൻ താരങ്ങളുടെ അശ്വമേധം. വൻവില കൊടുത്തു സ്വന്തമാക്കിയ വിദേശ താരങ്ങളെക്കാൾ തകർപ്പൻ പ്രകടനം നടത്തുന്നത് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വന്ന അധികമാരും അറിയാത്ത യുവ താരങ്ങളാണ്. സായി സുദർശൻ, റിങ്കു സിങ്, ഋതുരാജ് ഗെയ്‌ക്വാദ് എന്നിവർ അവരിൽ ചിലർ മാത്രം. ‘യഥാർഥ ഇന്ത്യൻ’ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ വിശേഷങ്ങൾ അറിയാം. മനോരമ ഓൺലൈൻ…
  continue reading
 
ശ്രേയസ് അയ്യരില്ലാത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഋഷഭ് പന്തില്ലാതെ ഡൽഹി ക്യാപിറ്റൽസ്, ജസ്പ്രീത് ബുമ്രയില്ലാതെ മുംബൈ ഇന്ത്യൻസ്. പരുക്കിന്റെ പിടിയിലായ പ്രമുഖ താരങ്ങളുടെ അസാന്നിധ്യത്തിന്റെ തളർച്ചയിൽ ചില ഫ്രാഞ്ചൈസികൾ. കന്നി ഐപിഎല്ലിന് 17.50 കോടിയുടെ കനത്തിലെത്തുന്ന കാമറൻ ഗ്രീനും (മുംബൈ) 13.50 കോടിയുടെ പവറിൽ ഹാരി ബ്രൂക്കും (ഹൈദരാബാദ്) തകർപ്പൻ അടികൾക്ക് ത…
  continue reading
 
മൊറോക്കോ. ഒഫിഷ്യലായി പേരു പറഞ്ഞാൽ കിങ്ഡം ഓഫ് മൊറോക്കോ. പിന്നെയുമെന്തിനാണ് ലോകകപ്പില്‍ മൊറോക്കോ മത്സരിക്കുമ്പോൾ ടീമിന്റെ പേരിന്റെ സ്ഥാനത്ത് എംഎആർ എന്നെഴുതുന്നത്? ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ പേരിലെ പ്രധാനപ്പെട്ട മൂന്നക്ഷരങ്ങളാണ് സാധാരണ ടിവി സ്ക്രീനിലും സ്കോർ ബോർഡിലുമൊക്കെ കാണുക. മിക്കവാറും അത് ആദ്യത്തെ മൂന്നക്ഷരമായിരിക്കും. ഉദാഹരണത്തിന് ഇംഗ്ലണ…
  continue reading
 
അർജന്റീനയും ഫ്രാന്‍സും ലോകകപ്പ് ഫൈനലിലെത്തുമെന്നു പ്രവചിച്ചിരുന്ന എത്ര പേരെ നിങ്ങൾക്കറിയാം. പലരും അത്തരമൊരു പ്രവചനം നടത്തിയിട്ടുണ്ടാകാം. പക്ഷേ അത്തരത്തില്‍ ശരിയായ പ്രവചനം നടത്തിയ ഒരാൾ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണം പ്രവചിച്ചിട്ടുണ്ടോ? കോവിഡ് ലോകത്ത് ആഞ്ഞടിക്കുമെന്നു പ്രവചിച്ചിട്ടുണ്ടോ? റഷ്യ യുക്രെയ്നിനെ ആക്രമിക്കുമെന്ന് നേരത്തേതന്നെ പറഞ്ഞിട്…
  continue reading
 
1986ലെ ലോകകപ്പ്. അതിനോടകം മൂന്നു തവണ ബ്രസീൽ ലോക ഫുട്ബോൾ കിരീടം നേടിക്കഴിഞ്ഞിരുന്നു. മൈതാനങ്ങളിൽ ‘പെലെ പെലെ...’ എന്നു മാത്രം ആർപ്പുവിളികൾ മുഴങ്ങിയിരുന്ന കാലം. അവിടേക്കാണ് അർജന്റീനയിൽനിന്ന് ഒരു അഞ്ചടി അഞ്ചിഞ്ചുകാരന്റെ വരവ്. അയാളുടെ പടയോട്ടത്തിനു മുന്നിൽ അക്കൊല്ലം ലോകകപ്പും വീണു. കപ്പ് ഇതാദ്യമായി അർജന്റീനയിലേക്ക്. അന്നുവരെ ശരാശരി കളിക്കാരുടെ മാത്രം ടീ…
  continue reading
 
ഫുട്ബോൾ ഇതിഹാസം മറഡോണ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട് പുറത്തായ ലോകകപ്പ്. 1994ൽ യുഎസിൽ നടന്ന ലോകകപ്പിലെ ഏറ്റവും വലിയ ഞെട്ടലുകളിലൊന്ന് ഇതായിരുന്നു. പ്രധാന താരമില്ലാതെ ടൂർണമെന്റിലുടനീളം കളിക്കേണ്ടി വന്നു അന്ന് അർജന്റീനയ്ക്ക്. പക്ഷേ ഫൈനലിലെത്തിയത് ഇറ്റലിയും ബ്രസീലും. ലോകകപ്പ് ചരിത്രത്തിലാദ്യമായി പെനൽറ്റി ഷൂട്ടൗട്ടിൽ വിജയിയെ നിശ്ചയിച്ചതും ഈ മത്സരത്തി…
  continue reading
 
കാൽപന്തിന്റെ മാത്രമല്ല, നിറങ്ങളുടെ കൂടി കളിയാണു ഫുട്ബോൾ. രാജ്യങ്ങളും അതുപോലെത്തന്നെ ക്ലബുകളും ഹോം– എവേ മത്സരങ്ങൾക്കായി പ്രത്യക ജഴ്സിയൊരുക്കിയാണു കളത്തിലിറങ്ങുക. കാനറി മഞ്ഞയിൽ ബ്രസീൽ, നീല ജഴ്സിയിൽ ഫ്രാൻസ്... രാജ്യത്തിന്റെ ഐഡന്റിന്റി തന്നെയാണ് പല ജഴ്സികളുടെയും ചേരുവ. ദേശീയ പതാകയോടു ചേർന്നു നിൽക്കുന്ന നിറംതന്നെ ജഴ്സിയുടെ പ്രധാന നിറമായി ഉപയോഗിക്കുന്നതാ…
  continue reading
 
ദുർബലരായ ടീമുകളെ എളുപ്പത്തിൽ തോൽപിക്കുന്ന വമ്പന്‍ ഫുട്ബോൾ ശക്തികൾ– നേരത്തേ ലോകകപ്പിലെ സ്ഥിരം കാഴ്ചയായിരുന്നു ഇത്. എന്നാൽ റഷ്യൻ ലോകകപ്പ് കഴിഞ്ഞ് കളി ഖത്തറിലേക്കെത്തുമ്പോൾ പ്രവചനങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ആരു ജയിക്കുമെന്നു പോലും പറയാൻ പറ്റാത്ത അവസ്ഥ. അല്ലെങ്കിൽ നോക്കൂ, ആരെങ്കിലും കരുതിയിരുന്നോ ലാറ്റിനമേരിക്കൻ ശക്തികളായ, മെസ്സിയുടെ അർജന്റീനയെ …
  continue reading
 
ലോകകപ്പിന് ബെൽജിയം ടീമും എവേ ജഴ്സി പുറത്തിറക്കി. അത് അപ്രൂവലിനു വേണ്ടി ഫിഫയ്ക്കു സമർപ്പിച്ചു. പക്ഷേ കണ്ട പടി ഫിഫ പറഞ്ഞു– ഇത് ഖത്തറിന്റെ ഏഴയലത്തേക്ക് പോലും അടുപ്പിക്കാൻ സമ്മതിക്കില്ല. നഹീന്നു പറഞ്ഞാ നഹീ. അതിനൊരു കാരണവുമുണ്ട്. ജഴ്സിയിൽ ലവ് എന്ന വാക്ക് ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നു. അതിൽ ‘ഒ’ എന്ന അക്ഷരം ഒരു ലോഗോയുടെ രൂപത്തിലാണ് എഴുതിയിരിക്കുന്നത്. അത് സ…
  continue reading
 
ലോകകപ്പ് ഫുട്ബോൾ ഫൈനൽ കാണാൻ ഒരു ടിക്കറ്റിനു വേണ്ടി നിങ്ങൾ എന്തൊക്കെ ചെയ്യും? കയ്യിൽ കാശുണ്ടെങ്കിൽ അങ്ങനെ വാങ്ങും. അല്ലെങ്കിൽ കടം വാങ്ങി ടിക്കറ്റൊപ്പിക്കും. അറ്റകൈക്ക് ചിലപ്പോൾ മോഷ്ടിച്ചേക്കാം.. ‘‘ലോകകപ്പ് കാണാൻ മോഷ്ടിക്ക്യേ.. അസംഭവ്യം’’ എന്നാണോ ആലോചിക്കുന്നത്. ലോകകപ്പ് ടിക്കറ്റിനു വേണ്ടി ഇതല്ല ഇതിനപ്പുറം സംഭവിക്കും. ടിക്കറ്റ് സൗജന്യമാണെന്നു പറഞ്ഞാൽ…
  continue reading
 
ഏറ്റവുമധികം ലോകകപ്പ് നേടിയ ടീം. ഇത്തവണ അർജന്റീനയും ജർമനിയും ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയപ്പോൾ, സ്വന്തം ആരാധകരെ സന്തോഷത്തിലാറാടിച്ച മഞ്ഞപ്പട. ഫുട്ബോളിലിന്ന് ആഘോഷത്തിന്റെ നിറങ്ങളിലൊന്നാണ് ബ്രസീൽ ജഴ്‌സിയുടെ നിറമായ മഞ്ഞ. എന്നാൽ ആദ്യ കാലത്ത് വെള്ളയായിരുന്നു ബ്രസീലിന്റെ ജഴ്സി. അതു മഞ്ഞയിലേക്കു മാറിയതിനു പിന്നിൽ ഒരു കഥയുണ്ട്. മാറക്കാന സ്റ്റേഡിയത്തെയും…
  continue reading
 
താത്വികമായ എത്രയെത്ര അവലോകനം നടത്തിയിട്ടും ജർമൻ ആരാധകർക്കു പിടികിട്ടുന്നില്ല, എന്തുകൊണ്ടാണ് ജപ്പാനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ തോറ്റത്? ജർമനി മര്യാദയ്ക്ക് കളിക്കാത്തതുകൊണ്ടാണോ? അതോ ജപ്പാൻ നന്നായി കളിച്ചതു കൊണ്ടോ? ഇതൊന്നുമല്ല, ജപ്പാന്റെ ജയത്തിനു പിന്നിൽ ഒരു ജീവിയാണെന്നാണ് ചിലർ പറയുന്നത്. ഒരു നീർനായ കാരണമാണത്രേ ജപ്പാൻ ജയിച്ചത്? ഒന്നു പോടാപ്പാ എന്നു…
  continue reading
 
‘വീ വാണ്ട് ബീയർ.. വീ വാണ്ട് ബീയർ’ ഇക്വഡോർ ആരാധകരുടെ ഈ ആർപ്പുവിളി ഖത്തർ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽനിന്ന് സമൂഹ മാധ്യമങ്ങളിലേക്ക് അതിവേഗമാണു പടർന്നു കയറിയത്. സായാഹ്നങ്ങളിലെ ഫുട്ബോൾ മത്സരം ഒരു കപ്പ് ബീയർ നുണഞ്ഞുകൊണ്ട് ആസ്വദിച്ചു ശീലിച്ചവരാണ് ഇക്വഡോറുകാർ. അതുപോലെത്തന്നെ മദ്യപാനത്തോട് യാതൊരുവിധ അനുഭാവവും വച്ചു പുലർത്താത്ത നാടാണു ഖത്തർ. ലോകകപ്പ് മത്സരം…
  continue reading
 
ലോകകപ്പിന് ഖത്തറിലെത്തിയ ബെല്‍ജിയം ഫുട്ബോൾ ടീം താമസിക്കുന്ന വില്ലകളിലൊന്നിന് ഒരു ദിവസത്തെ വാടക അ‍‍ഞ്ചര ലക്ഷം രൂപയാണ്. പ്രൈവറ്റ് സ്വിമ്മിങ് പൂൾ, പ്രൈവറ്റ് ബീച്ച്, ട്രെയിനിങ്ങിനുള്ള ഗ്രൗണ്ട്, അണ്ടർ വാട്ടർ റസ്റ്ററന്റ് ഇതൊന്നും പോരാഞ്ഞ് ഒരു വാട്ടർ തീം പാർക്കും 56 റൈഡുകളുമുണ്ട് ബെൽജിയത്തിന്റെ താമസസ്ഥലത്ത്. ഫ്രാൻസ് താമസിക്കുന്ന വില്ലകളിലും റെന്റിനൊട്ടും …
  continue reading
 
ഫുട്‌ബോളിന്റെ തുടക്കം എവിടെയായിരുന്നുവെന്ന് കൃത്യമായ രേഖപ്പെടുത്തലുകളില്ല. എങ്കിലും ഇന്നത്തെ ഫുട്‌ബോളിന് സമാനമായ പല കായിക വിനോദങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുണ്ട്. ഗ്രീസിലെ എപിസ്‌കൈറോസ്, റോമിലെ ഹാര്‍പാസ്റ്റം (ഫോളിസ്), ചൈനയിലെ സൂചു, ജപ്പാനിലെ കെമാരി തുടങ്ങിയവ അവയില്‍പ്പെടും. ആധുനിക ഫുട്‌ബോളിന്റെ ഉദയം ഇംഗ്ലണ്ടിലാണെന്ന് കരുതപ്പെടുന്നു.…
  continue reading
 
ലോകകപ്പിലെ ‘വൺ ടൈം വണ്ടർ’ എന്നാണ് ഇറാനുള്ള വിശേഷണം. അതിനു കാരണവുമുണ്ട്, കടുപ്പമുള്ള ഏതെങ്കിലും ഒരു മത്സരം ജയിക്കുന്നതാണ് ഇറാന്റെ പതിവു രീതി, പിന്നെ പുറത്താകും. നവംബർ 21ന്, ഇംഗ്ലണ്ടിനെതിരെയാണ് ഇറാന്റെ ആദ്യമത്സരം. മത്സരത്തിൽ തോറ്റാലും ജയിച്ചാലും ഇറാൻ ഇന്നേ വരെ മുടക്കാത്ത ഒരു കാര്യമുണ്ട്. എതിർ ടീമുകൾക്കും കളിക്കാർക്കും പരവതാനികൾ സമ്മാനിക്കൽ. ഖത്തറിലും…
  continue reading
 
പേർഷ്യൻ ഉൾക്കടലിൽ സൗദി അറേബ്യയോടു ചേർന്നു കിടക്കുന്ന ഒരു ഉപദ്വീപ്. ഇനിയുള്ള 29 നാളുകളിൽ ഇങ്ങനെയൊരു ഭൂമിശാസ്ത്രപരമായ വിശേഷണം ഖത്തറിന് ആവശ്യമേയുണ്ടാവില്ല. കാരണം, ഇനി ലോകമെന്നാൽ ഖത്തറാണ്. ലോകമൊന്നാകെ കണ്ണുനട്ടിരിക്കുക ഖത്തറിലേക്കായിരിക്കും. നവംബർ 20ന് ഫിഫ ലോകകപ്പിന് പന്തുരുമ്പോൾ ഖത്തറിൽനിന്ന് അത്തറു മണമുള്ള വിശേഷങ്ങളേറെയുണ്ടാകും. ഡിസംബർ 18 ഫൈനൽ ഡേ വരെ…
  continue reading
 
Loading …

Quick Reference Guide