ഇവരെ മനസ്സിലാക്കിയാൽ Team Performance, Sales Closing, Negotiation എല്ലാം ഇരട്ടി മെച്ചപ്പെടും
Manage episode 407524345 series 3562885
റൂബിൾ ചാണ്ടിയുടെ ആക്സിലറേറ്റർ പോഡ് കാസ്റ്റ് ലേക്ക് സ്വാഗതം! മനുഷ്യരിൽ നാല് തരം പേഴ്സണാലിറ്റികളുണ്ട്. ഡൗവ്, പീക്കോക്, ലയൺ, ഡോൾഫിൻ എന്നീ മൃഗങ്ങളുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്. ഈ നാലു തരം ആളുകളും നാലു വ്യത്യസ്ത രീതിയിലാണ് ലോകത്തെ കാണുന്നതും പെരുമാറുന്നതും. ഇവരുടെ സവിശേഷതകളിൽ പ്രധാനപ്പെട്ടത് പറയാം. . ഡൗവ് - ഏതു കാര്യത്തെ സമീപിക്കുമ്പോഴും ആർക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക എന്നാണ് ഇവർ അന്വേഷിക്കുക. അവർ കൂടുതൽ സാമൂഹിക സമ്പർക്കം ഇഷ്ടപ്പെടുന്നവരാണ്. പീക്കോക് - നാം ഒരാളെ ഒരു പ്രധാനപ്പെട്ട പ്രൊപ്പോസലുമായി സമീപിക്കുമ്പോൾ എന്തു കൊണ്ടാണ് ഇത് ഇമ്പോർട്ടൻറ് ആയത് എന്ന് പീ കോക്ക് വ്യക്തിത്വമുള്ളവർ ചോദിക്കും. ഇത് ആകർഷകമാകുന്നത് എന്തുകൊണ്ടാണ് എന്ന് അവരാന്വേഷിക്കും. ലയൺ - സിംഹം കാട്ടിലെ രാജാവാണ്. ആ രീതിയിലായിരിക്കും ലയൺ വ്യക്തിത്വമുള്ളവരുടെ പെരുമാറ്റം. എനിക്ക് ഇതിൽ നിന്ന് എന്ത് കിട്ടും, എന്റെ പ്രോബ്ലം എങ്ങനെ സോൾവ് ചെയ്യും എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കും. ഡോൾഫിൻ - അവർ പെർഫക്ഷനിസ്റ്റ് ആണ്. വൈകാരികമായി അവർ ശക്തരായിരിക്കും. അവർ അന്വേഷിക്കുന്നത് ഇതെങ്ങനെയാണ് ഈ പരിപാടി വർക് ചെയ്യുക എന്നായിരിക്കും. ഓരോ തരം വ്യക്തിത്വത്തെക്കുറിച്ചും വിശദമായി ഈ പോഡ്കാസ്റ്റിൽ വ്യക്തമാക്കുന്നു.
37 episodes