Dr Chinchu C public
[search 0]
More
Download the App!
show episodes
 
മനസ്സിനെ പറ്റിയും മനഃശാസ്ത്രത്തെ പറ്റിയും മലയാളത്തിൽ സംസാരിക്കുന്ന ഇടം. നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ chinchu.c@gmail.com ൽ അറിയിക്കാം.
  continue reading
 
Loading …
show series
 
"ശോഭ ചിരിക്കുന്നില്ലേ?" എന്നും "എന്നോടോ ബാലാ" എന്നും ഉള്ള ഡയലോഗുകൾ ആ സിനിമകളിൽ ഇല്ല എന്നത് പലർക്കും ഒരു ഞെട്ടിക്കുന്ന തിരിച്ചറിവായിരിക്കും. ഇങ്ങനെ ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ ഒക്കെ ആളുകൾ ഒരേ തെറ്റായ ഓർമ്മകൾ കൊണ്ടുനടക്കുന്നതിനെ ആണ് Mandela Effect എന്ന് വിളിക്കുന്നത്. ഈ പ്രതിഭാസത്തെപ്പറ്റിയാണ് ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്.--- Send in a voice mess…
  continue reading
 
ആൾക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രശ്നമാണ്. എന്നാൽ ഇവയുടെ പിന്നിൽ ചില മനശ്ശാസ്ത്ര ഘടകങ്ങളും ഉണ്ട്. ആൾക്കൂട്ട അക്രമങ്ങളിൽ പങ്കെടുക്കുന്നവർ ആര്, ഇത്തരം അക്രമങ്ങളുടെ മനശ്ശാസ്‌ത്രം എന്ത് എന്നിവയൊക്കെ ആണ് ഈ എപ്പിസോഡിൽ. XnVRxWvempeI74Zy9Ml8 --- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message…
  continue reading
 
ഒരുപാട് പേർ പുതുവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാറുണ്ട്. പലരും അവ നടപ്പിലാക്കുന്നതിൽ പരാജയപ്പെടാറുമുണ്ട്. വിജയിക്കുന്ന കുറെ പേരും ഉണ്ട്. ഇത്തരം New Year Resolutions വിജയിക്കുന്നതിന്റെയും പരാജയപ്പെടുന്നതിന്റെയും കാരണങ്ങളും, നമുക്ക് പരീക്ഷിക്കാവുന്ന ചില കാര്യങ്ങളും ആണ് ഈ എപ്പിസോഡിൽ.--- Send in a voice message: https://podcasters.spotify.com/pod/show…
  continue reading
 
തെറ്റ് സംഭവിച്ചാൽ മാപ്പ് പറയുക എന്നത് പൊതുവേ ഒരു നല്ല ശീലമാണ്. എന്നാൽ എല്ലാ മാപ്പ് പറച്ചിലുകളും ഒരേപോലെ അല്ല മനസ്സിലാക്കേണ്ടത്. ഈ വിഷയം സൈക്കോളജിസ്റ്റ് ദ്വിതീയ പാതിരമണ്ണ വിശദമായി സംസാരിക്കുന്നു --- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message
  continue reading
 
നമ്മുടെ ഇടയിൽ വേണ്ട അളവിൽ അവബോധം എത്തിയിട്ടില്ലാത്ത വിഷയങ്ങളാണ് PreMenstrual Syndrome (PMS), PreMenstrual Dysphoric Disorder (PMDD) എന്നിവ. നമുക്ക് ചുറ്റുമുള്ള പല ആളുകളും ഇവ അനുഭവിക്കുന്നുണ്ടാവാം. PMS, PMDD എന്നിവയെപ്പറ്റി സംസാരിച്ചത്.--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message…
  continue reading
 
നമ്മുടെയും മറ്റുള്ളവരുടെയും മാനസികാവസ്ഥകളെ പറ്റി ചിന്തിക്കാനും തിരിച്ചറിയാനും ഉള്ള കഴിവിനെ ആണ് Theory of Mind എന്ന് വിളിക്കുന്നത്. മനുഷ്യരുടെ വളർച്ചയിലെയും പരസ്പര സഹകരണത്തിലെയും ഒരു പ്രധാനപ്പെട്ട ഘടകമാണ് ഇത്. മനശാസ്ത്രജ്ഞയായ ദ്വിതീയ പാതിരമണ്ണ ഈ വിഷയം വിശദമായി സംസാരിക്കുന്നു.--- Send in a voice message: https://podcasters.spotify.com/pod/show/dr-chi…
  continue reading
 
ഈയടുത്ത് നമ്മളിൽ പലർക്കും പഴയപോലെ സന്തോഷിക്കാനും കാര്യങ്ങൾ ചെയ്യാനും ഒക്കെ ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ട്. ഇത് Burnout, Languishing എന്നീ പ്രശ്നങ്ങളുടെ ഭാഗമാവാം. ഇവയെപ്പറ്റി വിശദമായി.--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message
  continue reading
 
ഉറക്കത്തിന് അതർഹിക്കുന്ന പ്രാധാന്യം നമ്മൾ കൊടുക്കുന്നുണ്ടോ എന്ന് സംശയമാണ്. ആവശ്യത്തിന് ഉറങ്ങാത്തതിന് പല ഒഴിവുകഴിവുകളും നമ്മൾ കണ്ടെത്താറുണ്ട്. ഉറക്കത്തിലെ പ്രാധാന്യത്തെയും, ചില നിദ്രാ ശുചിത്വ (Sleep Hygiene) രീതികളെയും പറ്റി--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message…
  continue reading
 
പച്ചപ്പും പ്രകൃതിരമണീയമായ കാഴ്ചകളും ഒക്കെ നമ്മളെ കാര്യമായി സന്തോഷിപ്പിക്കുന്നവയാണ്. ഇത്തരം അനുഭവങ്ങൾക്ക് മാനസികാരോഗ്യം വർദ്ധിപ്പിക്കാനും, ജീവിതത്തിലെ സമ്മർദങ്ങളെ നേരിടാൻ സഹായിക്കാനും ഒക്കെ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ വിഷയം വിശദമായി സംസാരിച്ചത്.--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message…
  continue reading
 
പതിഞ്ഞ സ്വരത്തിലെ സംസാരം, നഖം കൊണ്ട് കൊട്ടുന്ന ശബ്ദം, പെയിന്റ് മിക്സ് ചെയ്യുന്നതും മേക്കപ്പ് ചെയ്യുന്നതും പോലെയുള്ള പ്രവർത്തികൾ, ആളുകൾ ഭക്ഷണം കഴിക്കുന്നത്, സ്പോഞ്ച് പോലുള്ള വസ്തുക്കൾ അമർത്തുന്നത് - ഇവയൊക്കെ കാണുമ്പോഴോ കേൾക്കുമ്പോഴോ ചില ആളുകൾക്ക് ഉണ്ടാവുന്ന സുഖകരമായ അനുഭവത്തെയാണ് ASMR എന്ന് വിളിക്കുന്നത്. ഈ പ്രതിഭാസത്തെ പറ്റി--- Send in a voice mess…
  continue reading
 
ഇൻറർനെറ്റിന്റെയും സോഷ്യൽമീഡിയയുടെയും സഹായത്തോടെ വളരുകയും കോവിഡ് കാലത്തെ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ വ്യാപിക്കുകയും ചെയ്ത Conspirituality എന്ന പ്രതിഭാസത്തെ പറ്റി --- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message
  continue reading
 
Gratitude അഥവാ കൃതജ്ഞത ഈയടുത്ത കാലത്ത് കാര്യമായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കൃതജ്ഞതയും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിലവിൽ ലഭ്യമായ അറിവുകൾ പങ്കു വെയ്ക്കുന്നു.--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message
  continue reading
 
താജ് മഹലും ചെങ്കോട്ടയും പലവട്ടം വിറ്റ നട്വർലാലിനെ അറിയാമോ?അല്ലെങ്കിൽ രണ്ടു തവണ ഈഫൽ ടവർ സ്ക്രാപ്പ് വിലയ്ക്ക് വിറ്റ വിക്ടർ ലസ്റ്റിഗിനെ?ലോകപ്രശസ്തരായ തട്ടിപ്പ് കലാകാരന്മാർ, Con Artists ഒരുപാട് പേരുണ്ട്. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ട്രാൻസ്ജെൻഡർ മനുഷ്യരും ഉണ്ട് ഇക്കൂട്ടത്തിൽ. അമേരിക്കൻ ഐക്യനാടുകളിൽ മാത്രം ഒരു വർഷം ഏതാണ്ട് 3,70,000 കോടി രൂപയുടെ സാമ്…
  continue reading
 
Financial Frauds and Con Artists have been found at various stages of history. Many of them become legendary figures and even local heroes. However their victims are the ones who suffer the most. This episode talks about the Psychology of Con Artists, and the factors that make us potential victims.By Dr. Chinchu C.
  continue reading
 
നിത്യജീവിതത്തിൽ നാം എടുക്കുന്ന പല തീരുമാനങ്ങളും, നമ്മുടെ പല ധാരണകളും എളുപ്പം ലഭ്യമായ ചില ഓർമ്മകളുടെ ബലത്തിൽ മാത്രമാകാം. എന്നാൽ അത്തരം തീരുമാനങ്ങൾ നാം നല്ലവണ്ണം ചിന്തിച്ച് എടുത്തവയാണ് എന്ന് നാം തെറ്റിദ്ധരിക്കുകയും ചെയ്യാം. അത്തരം തെറ്റിദ്ധാരണകളിലേക്ക് നയിക്കുന്ന Availability Heuristic അഥവാ Availability Bias എന്ന ചിന്താ വൈകല്യത്തെപ്പറ്റി.--- Send in …
  continue reading
 
മാനസികരോഗങ്ങളുടെ ചികിത്സയിലും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഒക്കെ യോഗയ്ക്ക് എത്രമാത്രം സംഭാവന ചെയ്യാൻ സാധിക്കും എന്നതിനെ പറ്റി നിലവിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസാരിച്ചത്.--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message
  continue reading
 
പണം വെച്ചുള്ള കളി ആയതുകൊണ്ടുതന്നെ ഓഹരി വിപണിയിലെ നമ്മുടെ തീരുമാനങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവാം. ഓഹരി വിപണിയിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും നമ്മെ സ്വാധീനിക്കാവുന്ന ചില ചിന്താ വൈകല്യങ്ങളെ പറ്റി.--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message
  continue reading
 
ആചാരങ്ങൾക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. എന്തുകൊണ്ടാണ് അവ നമുക്ക് ഇത്രയേറെ പ്രധാനമായത്? അവയുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്? ആചാരങ്ങളെ സംബന്ധിച്ച മനഃശാസ്ത്ര ഗവേഷണ ഫലങ്ങളെപ്പറ്റി--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message
  continue reading
 
ഫിസിയോതെറാപ്പി, ഒപ്റ്റോമെട്രി, റേഡിയോ ടെക്നോളജി തുടങ്ങിയ മേഖലകൾക്കൊപ്പം സൈക്കോളജിക്കും പരിശീലന, പ്രയോഗ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ (regulation and maintenance of standards of education and services) വേണ്ടി പാസാക്കിയിട്ടുള്ള National Commission for Allied and Healthcare Professions (NCAHP) Act, 2020 എന്ന നിയമത്തെപ്പറ്റി Association for Social Change, E…
  continue reading
 
നീണ്ടുനിൽക്കുന്ന സന്തോഷം എന്നത് നിത്യജീവിതത്തിലെ ചെറിയ പ്രവർത്തികളിലൂടെയാണ് പലപ്പോഴും കിട്ടുക. വസ്തുവകകളെക്കാൾ നല്ല അനുഭവങ്ങളാണ് കൂടുതൽ കാലം നമ്മെ സന്തോഷിപ്പിക്കുക. സയൻസിന്റെ സഹായത്തോടെ അത്തരം വഴികളെ കണ്ടെത്താനുള്ള ഒരു ശ്രമം.--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message…
  continue reading
 
ഓൺലൈൻ ക്ലാസുകളും മീറ്റിങ്ങുകളും പലപ്പോഴും ഒരു അനുഗ്രഹമാണെങ്കിലും ചിലർക്കെങ്കിലും അവ വല്ലാത്ത മടുപ്പ് ഉണ്ടാക്കുന്നുണ്ട്. Zoom Fatigue എന്ന ഈ അവസ്ഥയെയും, അതിന്റെ കാരണങ്ങളെയും പറ്റി--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message
  continue reading
 
പൊതുവിൽ വളരെ മിടുക്കരും ബുദ്ധിമതികളുമായ ആളുകൾ ചേർന്ന് പലപ്പോഴും വളരെ തെറ്റായ തീരുമാനങ്ങൾ എടുക്കാറുണ്ട്. കൂട്ടത്തോടെ മണ്ടത്തരം കാണിക്കാൻ പ്രേരിപ്പിക്കുന്ന Groupthink എന്ന പ്രതിഭാസത്തെ പറ്റി--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message
  continue reading
 
അവനവനോട്/അവളവളോട് ഉള്ള അതിരുകടന്ന മതിപ്പും ആരാധനയും ഒക്കെയാണ് നാർസിസ്സിസം എന്ന വ്യക്തിത്വ സവിശേഷതയുടെ പ്രത്യേകത. എല്ലാ മനുഷ്യരിലും കുറേശ്ശെ ഇതുമായി ബന്ധപ്പെട്ട പ്രവണതകൾ ഉണ്ടാവാം. ഈ വിഷയത്തെ പറ്റി വിശദമായി--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message
  continue reading
 
ഏതെങ്കിലും ഒരു വിഷയത്തിൽ തനിക്ക് എത്രമാത്രം അറിവില്ല എന്ന് തിരിച്ചറിയാനുള്ള ബുദ്ധിമുട്ടിനെയാണ് Dunning-Kruger effect എന്നു വിളിക്കുന്നത്. അതായത് സ്വന്തം അറിവില്ലായ്മയെ മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ. ഈ പ്രശ്നം കൂടുതലുള്ളവർ അധികാര സ്ഥാനങ്ങളിലും മറ്റും എത്തിയാൽ അതിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. Dunning-Kruger effect എന്ന ചിന്താവൈകല്യത്തെ പറ്റി വിശദമാ…
  continue reading
 
ലോകം പൊതുവിൽ നീതിപൂർവ്വകമായ ഇടമാണെന്നും നല്ല പ്രവർത്തികൾക്ക് നല്ല ഫലം ഉണ്ടാകുമെന്നും ഒക്കെയുള്ള ചിന്ത ചിലപ്പോഴൊക്കെ നമ്മുടെ ലോകവീക്ഷണത്തെ തെറ്റായി സ്വാധീനിക്കാം. അതിന് കാരണമാവുന്ന Just World Hypothesis അഥവാ Belief in a Just World എന്ന ചിന്താ വൈകല്യത്തെ പറ്റി--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message…
  continue reading
 
സ്വപ്നങ്ങൾ എല്ലാക്കാലവും നമുക്ക് കൗതുകവും ആകാംക്ഷയും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. സ്വപ്നങ്ങളുടെ കാരണത്തെ പറ്റി സയൻസ് നടത്തുന്ന പുതിയ അന്വേഷണങ്ങളെപ്പറ്റി.--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message
  continue reading
 
First impression is the best impression, Love at First Sight എന്നൊക്കെ എല്ലാവരും കേട്ടിട്ടുണ്ടാവുമല്ലോ. ആളുകളെ ഒറ്റ കാഴ്ച കൊണ്ടും ചെറിയ പരിചയം കൊണ്ടും ഒക്കെ മൊത്തത്തിൽ വിലയിരുത്തിക്കളയും നമ്മളിൽ പലരും. എന്തുകൊണ്ട് അതത്ര ശരിയാവില്ല എന്നാണ് ഈ എപ്പിസോഡ് പറയുന്നത്. Halo Effect, Lookism എന്നീ രണ്ടു പ്രതിഭാസങ്ങളെപ്പറ്റി. വിഷയങ്ങൾ നിർദ്ദേശിക്കാനുണ്ടെങ്കിൽ…
  continue reading
 
സ്വന്തം തെറ്റുകളുടെ കാര്യത്തിൽ നല്ല പ്രതിഭാഗം വക്കീലന്മാരായും, മറ്റുള്ളവരുടെ തെറ്റുകളുടെ കാര്യത്തിൽ നല്ല ജഡ്ജിമാരായും നമ്മളൊക്കെ മാറാറുണ്ട്. ഈ സ്വഭാവത്തിന് കാരണമാകുന്ന Actor-Observer Bias എന്ന ചിന്താ വൈകല്യത്തെപ്പറ്റി.--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message…
  continue reading
 
നാം പറയുന്ന സിമ്പിളായ കാര്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാവാത്ത അനുഭവം ഉണ്ടായിട്ടുണ്ടോ? ക്ലാസ്സിൽ അദ്ധ്യാപകർ വളരെ എളുപ്പമെന്ന് പറയുന്ന കാര്യങ്ങൾ തലയ്ക്കു മുകളിലൂടെ പോകുന്നതായി തോന്നിയിട്ടുണ്ടോ? Curse of Knowledge ആവാം കാരണം. #MalayalamPodcast--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message…
  continue reading
 
"മഞ്ഞപ്പിത്തം ബാധിച്ചാൽ പിന്നെ കാണുന്നതൊക്കെ മഞ്ഞയായിരിക്കും" എന്ന പഴഞ്ചൊല്ല് സത്യമാണെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ? ഈ പ്രശ്നത്തിന് കാരണമാകുന്ന Confirmation Bias എന്ന ചിന്താ വൈകല്യത്തെയും, ചില പ്രതിവിധികളെയും പറ്റി.--- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message…
  continue reading
 
ആരാണ് ഒരു സൈക്കോളജിസ്റ്റ്? മനഃശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിലവിലുള്ള(ഇല്ലാത്ത) മാനദണ്ഡങ്ങളെയും നിയമങ്ങളെയും പറ്റി. Disclaimer: The speaker is a Consulting/Research psychologist and does not provide clinical services or psychotherapy to persons with mental illnesses.--- Send in a voice message: https://podcasters.spotify.com/pod/show/d…
  continue reading
 
രഹസ്യങ്ങൾ സൂക്ഷിക്കുക എന്നത് ഒരുതരം ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ്. രഹസ്യങ്ങളെ പറ്റി നമുക്ക് അറിയാവുന്നതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ --- Send in a voice message: https://podcasters.spotify.com/pod/show/dr-chinchu-c/message
  continue reading
 
Loading …

Quick Reference Guide